മാധവം. 29
മാധവം – 29 മധുസാറിന്റെ 1972 ലെ ചിത്രങ്ങളെപ്പറ്റിയാണ് നമ്മൾ പറഞ്ഞുകൊണ്ടിരുന്നത്. പതിനാറുചിത്രങ്ങളിൽ ആറു ചിത്രങ്ങളെപ്പറ്റിയേ കഴിഞ്ഞ അദ്ധ്യായത്തിൽ പറയാനായുള്ളൂ.
മറ്റു ചിത്രങ്ങളിലൂടെ നമുക്കീ യാത്ര തുടരാം. #പണിമുടക്ക്
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ഫാക്ടറിയിലെ പണിമുടക്കും തുടർന്നുള്ള സംഭവങ്ങളുമാണീ ചിത്രത്തിന്റെ ഇതിവൃത്തം.
ചെമ്പരത്തി ഉൾപ്പടെ കുറച്ചു നല്ല സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള പെരുവാരം ചന്ദ്രശേഖരൻ കഥയെഴുതിയ ഏക ചിത്രമാണിത്. തോപ്പിൽഭാസി തിരക്കഥയും സ