മാധവം. 43
മാധവം. 43 1978 ലെ എട്ടു ചിത്രങ്ങളെപ്പറ്റി മാത്രമാണ് നമ്മൾ കഴിഞ്ഞ ഭാഗത്ത് പറഞ്ഞുനിർത്തിയത്.
മറ്റു ചിത്രങ്ങളിലേയ്ക്ക് കടക്കാം. #രണ്ടു_പെൺകുട്ടികൾ
മലയാളസാഹിത്യരംഗത്തു് മാറ്റത്തിന്റെ ചലനങ്ങളുണ്ടാക്കിയ, വി ടി നന്ദകുമാറിന്റെ, ‘രണ്ടു പെൺകുട്ടികൾ” എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. പ്രമേയംകൊണ്ട് കാലത്തിനുമുമ്പേ പറന്ന ചിത്രം! തിരക്കഥയും സംഭാഷണവുമെഴുതിയത് ‘സുരാസു’ എന്ന നാമത്തിൽ വിഖ്യാതനായ നാടകകാരനും നടനുമൊക്കെയായ ബാലഗംഗാധരക്കുറുപ്പ്.
മോഹൻ സ്വതന്ത്രസംവിധായകനായ ആദ്യത്തെ ചിത്രമാണ് ‘രണ്ട