മാധവം. 45
1979 മധു എന്ന നടന്റെയും നിർമ്മാതാവിന്റെയും വർഷമായിരുന്നു. 20 ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. ഒരു ചിത്രം നിർമ്മിച്ചു. സംവിധാനസംരംഭങ്ങളൊന്നുമില്ല. ചിത്രങ്ങളിലേയ്ക്ക് നമുക്കു കടക്കാം. #വേനലിൽ_ഒരു_മഴ
പ്രശസ്ത തമിഴ് കഥാകൃത്ത് ഉമാചന്ദ്രന്റെ കൽക്കി അവാർഡ് നേടിയ നോവലിനെ ആസ്പദമാക്കി ശ്രീകുമാരൻതമ്പി തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വേനലിൽ ഒരു മഴ.’ ഇതിലെ വാസു എന്ന പരുക്കനെങ്കിലും സ്നേഹസമ്പന്നനായ, സഹോദരിയെ ജീവനുതുല്യം സ്നേഹിക്കുന്ന, വാസു എന്ന കഥാപാത്രത്തെ സൂക്ഷ്മഭാവപ്പ