മാധവം. 49
1982 ൽ അഞ്ചു ചിത്രങ്ങളിൽ മാത്രമാണ് മധുസാർ അഭിനയിച്ചത്.
ആ ഒരു കൊല്ലം മാത്രമാണ് പത്തിൽ താഴെ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചത്.
ഇനിയങ്ങോട്ടുള്ള കൊല്ലങ്ങളിൽ മലയാള സിനിമയുടെ എണ്ണത്തിൽ വരുന്ന കുറവും ഒരു കാരണമാവാം. 1982 ലെ ആ അഞ്ചു ചിത്രങ്ങളിലൂടെ നമുക്ക് കടന്നുപോവാം. #ആയുധം
കലൂർ ഡെന്നിസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രമാണ് ആയുധം.
ശ്രീ രാജേഷ് ഫിലിംസിനുവേണ്ടി ആർ എസ് പ്രഭു നിർമ്മിച്ച ചിത്രം.
പി ചന്ദ്രകുമാറിന്റെ സംവിധാനം. മധുസാറിന്റെ സത്യപാലൻ എന്ന കഥാപാത്രത്തിന്റെ ജോടിയായി കെ ആർ