മാധവം. 57
മാധവം. 57 വർഷം :1993
1993ലെത്തുമ്പോഴേയ്ക്കും മധുസാറിന്റെ ചലച്ചിത്രജീവിതം മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നു. ഈ കാലഘട്ടത്തിൽ 300നടുത്ത് ചിത്രങ്ങളിൽ അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. #അഭയം
1993 ലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് അഭയം. നിശ്ചലഛായാഗ്രാഹകനായി സിനിമാരംഗത്തെത്തി, കലാസംവിധായകൻ, സംവിധായകൻ, ഛായാഗ്രാഹകൻ എന്നീ നിലകളിൽ തിളങ്ങിയ ശിവന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് അഭയം. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘യാഗം’ 1982 ലാണ് പുറത്തിറങ്ങിയത്. ബാബു നമ്പൂതിരിയെ സിനിമയിൽ