മാധവം. 17മാധവം. 17 1968 ലെ സിനിമകളെ കുറിച്ചാണ് കഴിഞ്ഞവട്ടം നമ്മൾ തുടക്കമിട്ടത്.

എട്ടു സിനിമകളായിരുന്നു 1968 ൽ മധു സാറിന്റേതായി പുറത്തിറങ്ങിയത്.

അതിലെ രണ്ടു ചിത്രങ്ങൾക്ക് തമ്മിൽ ഒത്തിരി സാമ്യമുണ്ടായിരുന്നു. #അദ്ധ്യാപിക യും #കടൽ ഉം.


നീലാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഇരു ചിത്രങ്ങളും പുറത്തിറങ്ങിയത്.

രണ്ടു ചിത്രങ്ങളും നിർമ്മിച്ചതും സംവിധാനം ചെയ്തതും പി. സുബ്രമണ്യം തന്നെ.

രണ്ടു ചിത്രങ്ങളുടെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചത് അന്നത്തെ പ്രശസ്ത എഴുത്തുകാർ തന്നെയായിരുന്നു.


കടൽ മുട്ടത്തു വർക്കി ആയിരുന്നെങ്കിൽ അദ്ധ്യാപികയിൽ കാനമായിരുന്നു.


ശാരദ യായിരുന്നു കടലിലെങ്കിൽ പത്മിനിയും അംബികയുമായിരുന്നു അദ്ധ്യാപികയിൽ.


സാറാമ്മയെന്ന സ്കൂൾ ടീച്ചറുടെ നൊമ്പരങ്ങൾ കൊണ്ടു ചാലിച്ചെടുത്ത സിനിമയായിരുന്നു അദ്ധ്യാപികയെങ്കിൽ

കടലിനേയും കടൽ ജീവിതത്തെയും ഒപ്പിയെടുത്ത ചിത്രമായിരുന്നു കടൽ.

മധുസാറിന്റെ അന്തോണിയായുള്ള പരകായ പ്രവേശം അതി ഗംഭീരമായിരുന്നു


എം ബി ശ്രീനിവാസൻ-ശ്രീകുമാരൻ തമ്പി ടീമിന്റെ ഏഴു സുന്ദര ഗാനങ്ങളായിരുന്നു കടലിൽ.

അതിൽ തന്നെ ജാനകിയമ്മ പാടിയ ആ ഗാനം നമ്മെ പല ജീവിത സന്ദർഭങ്ങളിലും ഓർമ്മപ്പെടുത്താറുണ്ട്.

'ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും

കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും നിൻ നിഴൽ മാത്രം വരും' എന്ന ഗാനം.


അദ്ധ്യാപികയിലായിരുന്നുവെങ്കിൽ ഒൻപത് ഗാനങ്ങളായിരുന്നു.

എം ബി ശ്രീനിവാസൻ-ഒഎൻവി ടീമായിരുന്നു ആ ചിത്രത്തിലെ ഗാനങ്ങൾക്ക് വേണ്ടി സഹകരിച്ചത്.

1968 ലെ പട്ടികയുടെ തുടക്കം മാത്രമാണിത്.

മുഴുവൻ ചിത്രങ്ങളുമായി താമസിയാതെ മടങ്ങിയെത്തും വരെ വിട.


വര : പ്രദീപ് Pradeep Purushothaman

എഴുത്ത് : അനിൽ Anil Zain


#മാധവം

#Madhavam

About  us

Drawings :

Pradeep Purushothaman

Text:

Anil Zain

Posts Archive

Tags

No tags yet.